പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ദേശീയ തലത്തില്‍ ജിഎസ്ടിയില്‍ പ്രത്യേക സെസ്; തീരുമാനം ഐസക്ക്-ജെയ്റ്റ്‌ലി  ചര്‍ച്ചയ്ക്ക് ശേഷം 

പ്രളയകെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ദേശിയ തലത്തില്‍ ജി.എസ്.ടിയില്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്.

ഈ മാസം 28ന് ദില്ലിയില്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും ധനമന്ത്രി അരുണ്‍ ജറ്റ്‌ലിയുമായും തോമസ് ഐസക്ക് നടത്തിയ പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച്ചയിലാണ് ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായത്.

തിരഞ്ഞെടുത്ത ഉല്‍പ്പനങ്ങള്‍ക്ക് നിശ്ചിത കാലത്തേയ്ക്ക് ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്താനാണ് തീരുമാനം.ഇക്കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.രണ്ടായിരം കോടി രൂപ ഇതിലൂടെ ശേഖരിക്കാനാവുമെന്നാണ് പ്രതീക്ഷ.

കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കാനും ഇരുധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ഓരോ വര്‍ഷവും ലഭിക്കുന്ന വായ്പ ഗഡുവിന് അനുസരിച്ചാകും വായ്പ പരിധി ഉയര്‍ത്തുക. ഇത് അധിക വായ്പ റവന്യൂ ചിലവിനായി ഉപയോഗിക്കില്ലെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

അനുകൂല സമീപനം ഉണ്ടായ സാഹചര്യത്തില്‍ ലോകബാങ്ക് വായ്പ എടുക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News