‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ’… അഡാര്‍ ലൗവിലെ പുതിയ അഡാര്‍ ഗാനം

മാണിക്യമലരായ പൂവിയെയും പ്രിയ വാര്യരെയും അത്ര പെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. അത്രയേറെപ്പേരാണ് ആ ഒരൊററ പാട്ടിലും കണ്ണിറുക്കലിലും നില തെറ്റി വീണത്.

ഒറ്റ ഗാനത്തിലൂടെ ഇത്രയേറെ ജനശ്രദ്ധ നേടിയ മറ്റൊരു താരമോ ഗാനമോ ഈ അടുത്തൊന്നും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.

ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച മാണിക്യമലരായ പൂവിയ്ക്ക് ശേഷം അഡാര്‍ ലൗവിലെ മറ്റൊരു അഡാര്‍ ഗാനമെത്തി.

ആരാധകരുടെ പ്രിയ താരങ്ങയളായ റോഷനും, നൂറിന്‍ ഷെറീഫും പ്രിയ വാര്യരുമാണ് ഈ ഗാനത്തിലും കത്തി നില്‍ക്കുന്നത്. ഷാൻ റഹ്മാൻ തന്നെയാണ് പുതിയ ഗാനത്തിനും ഇൗണം കൊടുത്തിരിക്കുന്നത്.

സത്യജിത്താണ് പാട്ട് എഴുതിരിയിരിക്കുന്നത്. ഷാനിന്റെ ഈണത്തില്‍ സത്യജിത്തും നീതുവാണ് ഗാനം ആലപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News