കന്യാസ്ത്രീ പീഡനം; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് കോടിയേരി; ”പീഡകര്‍ ആരായാലും രക്ഷപ്പെടില്ല, പാതിരിയായാലും മുക്രിയായാലും പൂജാരിയായാലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല”

തിരുവനന്തപുരം: കന്യാസ്ത്രീ പീഡനക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്ത്രീ പീഡകര്‍ ആരായാലും രക്ഷപ്പെടില്ല. പാതിരിയായാലും മുക്രി ആയാലും പൂജാരിയായാലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു.

ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷിച്ച് തെളിവുകള്‍ ശേഖരിച്ച് നടപടി സ്വീകരിക്കും.

അതിനുള്ള കാലതാമസത്തിന്റെ പേരില്‍ സര്‍ക്കാറിനെയും സിപിഐഎമ്മിനെയും ആക്ഷേപിക്കുന്നത് ശരിയല്ല. തെളിവുണ്ടെങ്കില്‍ പ്രതികള്‍ ഒരിക്കലും രക്ഷപ്പെടില്ലെന്നും കോടിയേരി പറഞ്ഞു.

ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സമരകോലാഹലങ്ങള്‍ ഉണ്ടാക്കി പൊലീസ് നടപടികള്‍ തടസപ്പെടുത്തരുത് കോടിയേരി പറഞ്ഞു.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹി പട്ടികയെ കോടിയേരി പരിഹസിച്ചു.

അച്ഛനെ ചതിച്ചവരെക്കുറിച്ച് മുരളി പറയാത്തത് പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കിട്ടിയതിനാലാണെന്ന് കോടിയേരി പരിഹസിച്ചുചില പ്രതിപക്ഷ സംഘടനകള്‍ ദുരിതാശ്വാസ നിധി ശേഖരണം പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നു. യുഡിഎഫ് നിലപാട് പുനപരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News