നവകേരളം പടുത്തുയര്‍ത്താം; മുഖ്യമന്ത്രി പിണറായി നാളെ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തും

കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തും.

മത നേതാക്കള്‍, സംഘടനാ ഭാരവാഹികള്‍,വ്യവസായികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട സദസിലാണു ചര്‍ച്ചകള്‍. റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസായില്‍ വൈകിട്ട് ആറു മണി മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ നൂറോളം പേരാണു പങ്കെടുക്കുക. പൊതുസമ്മേളനത്തിനു പകരം ചര്‍ച്ചാ സമ്മേളനമായി ചുരുക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു തങ്ങളുടെ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുന്നവര്‍ മുഖ്യമന്ത്രിയെ അറിയിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ അടിയന്തരാവശ്യങ്ങളും സ്ഥിതിഗതികളും മുഖ്യമന്ത്രി വിശദീകരിക്കും.

ഇതിനകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിക്കും. വലിയ തോതിലല്ലെങ്കിലും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെടാനുള്ള അവസരമെന്ന നിലയിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളം പ്രളയ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട്‌സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

നവകേരളം എങ്ങനെ പടുത്തുയര്‍ത്താം, അതിനുവേണ്ടി യുഎസ് മലയാളികളില്‍ നിന്നു സര്‍ക്കാര്‍ എന്തെല്ലാം സഹായമാണ് പ്രതീക്ഷിക്കുന്നത് എന്നത് ചടങ്ങില്‍ മുഖ്യമന്ത്രി വിശദീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News