‘ഇവരും മനുഷ്യരാണ്, ഉപേക്ഷിക്കരുതേ’; മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കോ‍ഴിക്കോട് ബീച്ചാശുപത്രിയില്‍ ക‍ഴിയുന്നത് നിരവധി വയോധികര്‍

മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് വീടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാതെ കോ‍ഴിക്കോട് ബീച്ചാശുപത്രിയില്‍ ക‍ഴിയുന്നത് 23 ഓളം വയോധികര്‍. സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോവണമെന്നാഗ്രഹിച്ചിട്ടും ഇവരെ ആശുപത്രിയില്‍നിന്ന് കൊണ്ടുപോവാന്‍ ആരുമെത്തുന്നില്ല.

കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് മക്കളും ബന്ധുക്കളും ഉപേക്ഷിച്ച 23 പേര്‍ പോവാനിടമില്ലാതെ കഴിയുന്നത്. പലസമയങ്ങളിലായി അസുഖം ബാധിച്ച ഇവരെ മക്കള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ ചിലരെ സന്നദ്ധപ്രവര്‍ത്തകരാണ് ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്. അവരും ഇന്നും ഇവിടെ ക‍ഴിയുന്നുണ്ട്.

പലര്‍ക്കും വീടുകളിലേക്ക് മടങ്ങിപ്പോവണമെന്ന് ആഗ്രഹമുണ്ടായിട്ടും ബന്ധുക്കളും മക്കളും കൊണ്ടുപോകാന്‍ മടിക്കുകയാണ്.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി നടത്തിയ ഇടപെടലിലൂടെ യാണ് ഇക്കാര്യങ്ങള്‍ പുറത്തെത്താന്‍ ഇടയാക്കിയത്. സംഭവത്തില്‍ കലക്ടര്‍ ലീഗല്‍ അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News