കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളോട് സഹായമഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി; ഗ്ലോബൽ സാലറി ചലഞ്ചിനും ആഹ്വാനം

ന്യുയോര്‍ക്ക്: നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി . കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികള്‍  പങ്കാളികളാകണമെന്നും ഗോബല്‍ സാലറി ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും  മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട് ആവശ്യപ്പെട്ടു.

ദേശീയ മാനദണ്ഡപ്രകാരം ലഭിക്കുന്ന പണം നവ കേരള നിര്‍മ്മാണത്തിന് തികയില്ല, അതിനാല്‍ ഗോബല്‍ സാലറി ചലഞ്ച് ഏറ്റെടുത്ത്  ഒരു മാസത്തെ ശബളം നല്‍കുന്നതിന് തയ്യാറുള്ളവര്‍ നല്‍കണം.

നവ കേരള  നിര്‍മ്മാണത്തിന് ക്രൗഡ് ഫണ്ടിങ് അടക്കമുള്ള മാര്‍ഗങ്ങള്‍ ഉ പയോഗപ്പെടുത്തണമെന്നും 150 കോടി രൂപയെങ്കിലും അമേരിക്കയില്‍ നിന്നും സമാഹരിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു.

രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും

റോക്ക് ലാന്‍റ് കൗണ്ടിയില്‍ അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി.

ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്‍റ് കൗണ്ടിയില്‍ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here