ഫ്രീക്ക് പെണ്ണിന് ഡിസ് ലെെക്കടിച്ച് പ്രേക്ഷകര്‍

ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു അഡാർ ലവിലെ’ഫ്രീക്ക് പെണ്ണെ’ ഗാനത്തിന് ഡിസ് ലെെക്ക് അടിച്ച് പ്രേക്ഷകര്‍. മാണിക്യമലരായ പൂവിയെയും പ്രിയ വാര്യരെയും ഏറ്റെടുത്ത പ്രേക്ഷകര്‍ പക്ഷേ ഈ ഗാനത്തെ കെെവിട്ട മട്ടാണ്.

ഇന്നലെ റിലീസ് ചെയ്ത ഗാനത്തിന് ഇതുവരെ 203കെ ഡിസ് ലെെക്കുകളാണ് ലഭിച്ചത്. ലെെക്കകട്ടെ 22കെയും. ഗാനം വൈറലായെങ്കിലും ലെെക്കിനേക്കാള്‍ ഏറെ ഡിസ് ലെെക്കുകള്‍.

ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച മാണിക്യമലരായ പൂവിയ്ക്ക് ശേഷം എത്തുന്നഗാനം ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും ആരാധകര്‍ ഏറ്റെടുത്തട്ടില്ല. എങ്കിലും യുറ്റൂബില്‍ ട്രെന്‍റിങ്കില്‍ ഒന്നാമതാണ് ഈ ഗാനം.

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലുവിന്‍രെ സംവിധാനത്തില്‍ ഔസേപ്പച്ചൻ വാലക്കുഴിയാണ് അഡാറ് ലവ് നിർമിക്കുന്നത്. ഷാൻ റഹ്മാൻ തന്നെയാണ് പുതിയ ഗാനത്തിനും ഇൗണം കൊടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News