ഗൾഫിൽ പൊതുസ്ഥലങ്ങളിൽ വെെഫെെ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി അധികൃതര്‍

ദുബായ്: പൊതു സ്ഥലത്ത് നിന്നും സൗജന്യമായി വെെഫെെ ഉപയോഗിക്കുന്നവര്‍ക്ക് യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. വെെഫെെ ഉപയോഗിക്കുമ്പോൾ ഫോൺ, ലാപ്ടോപ് തുടങ്ങിയവയിൽ നിന്നും സ്വകാര്യ വിവരങ്ങൾ ചോ‌ർത്തിയെടുക്കാന്‍ സാധ്യ തയുണ്ടെന്നും ജാഗ്രത ഉണ്ടാകണമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയത്.

ഷോപ്പിങ്ങ് മാളുകള്‍ വിമാനത്താവളങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സൗജന്യമായി വെെഫെെ ലഭിക്കും. എന്നാല്‍ കണക്ട് ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിൽ വിവരങ്ങൾ നൽകുകയും ചെയ്യുമ്പോ‍ഴും ശ്രദ്ധിക്കണമെന്നും അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News