സിപിഐഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ സംഘം അടിച്ച് തകർത്തു

സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു.
ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു

പുലർച്ചെ 5.20നാണ് സംഭവം. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് അക്രമം നടത്തിയത്.മുഖം മൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒഫീസ് സെക്രട്ടറി ലിനു ജോസിന് പരിക്കേറ്റു.

ഓഫീസിന്റെ 13 ജനാലചില്ലുകളും സ്വിച്ച് ബോർഡും തകർന്നു. സംഭവത്തിന് പിന്നിൽ SDPI പ്രവർത്തകരാണെന്നാണ് സംശയം. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SDPI പ്രവർത്തകർ അക്രമം നടത്തിയത് SFI പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാകാം ഇപ്പോഴത്തെ അക്രമമെന്ന് CPIM തൊടുപുഴ മുൻ ഏരിയ സെക്രട്ടറി TR സോമൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News