രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോ‍ഴും രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരുന്നു

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുന്നു.പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് മൂബൈയില്‍ 89 രൂപ 69 പൈസയായി.

ഡീസല്‍ 78 രൂപ 42 പൈസ.ഇപ്പോഴത്തെ പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിന് കാരണം രൂപയുടെ മൂല്യം ഇടിയുന്നതാണന്ന് ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.

അസംസ്‌കൃത എണ്ണയുടെ വില ബാരലിന് വര്‍ദ്ധിക്കുന്നത് ചൂണ്ടികാട്ടിയാണ് പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ ദിനംപ്രതി പെട്രോള്‍-ഇന്ധന വില കൂട്ടുന്നത്. എന്നാല്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം രാജ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ഏറ്റവും കുറഞ്ഞ നിലയിലാണ്.

മെയില്‍ 75.25 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ ബാരല്‍ ജൂണില്‍ 73.83 ഡോളറായി ഇടിഞ്ഞു.കഴിഞ്ഞ മാസം വീണ്ടും കുറഞ്ഞ് 72.53 ഡോളറിലെത്തി.നിലവില്‍ 70.21 ഡോളറിനാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ ലഭിക്കുന്നത്.പക്ഷെ രാജ്യത്തെ ഇന്ധന വിലയാകട്ടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലും.

ഒരു ലിറ്റര്‍ പെട്രോള്‍ 89 രൂപ 69 പൈസയാണ് മഹാരാഷ്ട്രയിലെ വില. ക്രൂഡ് ഓയില്‍ ക്രൂഡ് ഓയിലിനപ്പുറം രൂപയുടെ മൂല്യത്തകര്‍ച്ചയാണ് ജനജീവിതത്തെ താളം തെറ്റിക്കുന്ന പെട്രോള്‍ ഡീസല്‍ വിലയുടെ യഥാര്‍ത്ഥ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.

മൂല്യമിടിയുന്നത് അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിക്കുന്നു.ഇത് മറികടക്കാനാണ് നിലവിലെ വില വര്‍ദ്ധനവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News