നടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുവാവ് ആത്മഹത്യ ചെയ്തു; മനം നൊന്ത് നടിയുടെ  ആത്മഹത്യാശ്രമം

നടിയുടെ മുന്‍ കാമുകനെന്ന് കരുതുന്ന യുവാവ് ക‍ഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെ വിവാദത്തിലായ നടി നിലാനിയും ആത്മഹത്യാ ശ്രമം നടത്തിയ നിലയില്‍.  ഗാന്ധി ലക്ഷ്മി കുമാര്‍ എന്ന യുവാവാണ് സ്വയം തീ കൊളുത്തി മരിച്ചത്. നടിയും യുവാവും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെച്ച ശേഷമായിരുന്നു  ഗാന്ധി ലക്ഷ്മി കുമാര്‍ ആത്മഹത്യ ചെയ്തത്.

ഇതിന് പിന്നാലെയാണ് വിഷം കഴിച്ച് ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ നടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നടിയെ ഉടന്‍ തന്നെ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ആത്മഹത്യ ചെയ്ത യുവാവ് മൂന്ന് വര്‍ഷം മുമ്പ് പരിചയപ്പെട്ട നല്ല സുഹൃത്തായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഗാന്ധിലക്ഷ്മി കുമാര്‍ പ്രണയം പറഞ്ഞപ്പോള്‍ താന്‍ നിരസിച്ചതായും നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് കുട്ടികളുടെ മാതാവായ തനിക്ക് നിരവധി പ്രണയാഭ്യര്‍ത്ഥനകളും വിവാഹാലോചനകളും വരുന്നതായും എന്നാല്‍ മക്കളുടെ ഭആവിയെ കരുതി ഒ‍ഴിവാക്കുകയായരുന്നെന്നും താരം വ്യക്തമാക്കി.

ഗാന്ധിലക്ഷ്മി കുമാറിനോട് താന്‍ പ്രണയം നിരസിച്ചപ്പോള്‍ തന്നെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയതായും നടി വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here