ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തി; യുവതി അറസ്റ്റില്‍

ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തിയ യുവതി അറസ്റ്റില്‍. ഇറാനില്‍ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങള്‍ കാണാനെത്തുന്നതിന് നിലവില്‍ യാതൊരു വിലക്കും നിലനില്‍ക്കുന്നില്ല.   എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ അനുമതി നിഷേധിക്കുന്നുണ്ട്.

അറസ്റ്റിലായ സെയ്‌നബ് പോലീസിന്റെ വാനില്‍ ഇരിക്കുന്ന ഫോട്ടോ തന്‍റെ ഇന്‍സറ്റഗ്രാമിലൂടെ പങ്കുവെച്ചതാണ് സംഭവം വൈറലാക്കിയത്.  Zeinab_perspolisi_ak8 എന്ന ഇന്‍സറ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ചിത്രങ്ങള്‍ പങ്കുവെച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ 35 സ്ത്രീകളെയാണ് ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയതിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്തത്.

2018 ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ ഇറാനിലെ ഈ നിഷേധത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. ഇാറാനിയന്‍ സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറാന്‍ അനുവദിക്കണം എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ലോകകപ്പ് വേദിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News