മാല പൊട്ടിക്കുന്നത് കണ്ട് ബാഗിലിട്ടു; പിന്തുടര്‍ന്ന് ബാഗില്‍നിന്ന് കവര്‍ന്നു

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അമ്മയോടൊപ്പമെത്തിയ കുഞ്ഞിന്റെ മാല കവര്‍ന്നു. തിരൂരങ്ങാടി എന്‍ കെ റോഡിലെ കളരിക്കല്‍ സനലിന്റെയും വിജിയുടെയും രണ്ടര വയസ്സുള്ള കുട്ടിയുടെ ഒരു പവന്റെ മാലയാണ് മോഷണം പോയത്.

രണ്ടു സ്ത്രീകള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വിജി കുട്ടിയെ ഡോക്ടറെ കാണിക്കാനായി ഒപി ടിക്കറ്റെടുക്കാന്‍ വരി നില്‍ക്കുമ്പോള്‍ ചുരിദാര്‍ ധരിച്ച യുവതിയും സാരിയുടുത്ത മറ്റൊരു യുവതിയും ചേര്‍ന്ന് കുട്ടിയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഷാള്‍ കൊണ്ട് കൈമറച്ച് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിച്ചെങ്കിലും കുട്ടി തിരിഞ്ഞ് നോക്കിയതിനാല്‍ എടുക്കാന്‍ കഴിഞ്ഞില്ല. മാല പൊട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിജി അതെടുത്ത് ബാഗിലിട്ടു. എന്നാല്‍ മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് ബാഗില്‍ നിന്ന് മാല മോഷ്ടിച്ചു. സനലും ആശുപത്രി അധികൃതരും പോലിസില്‍ പരാതി നല്‍കി.

ഒ പി ടിക്കറ്റിന് തിരക്ക് കുറഞ്ഞ സമയമായിട്ടും കവര്‍ച്ച നടത്തിയതിനാല്‍ സ്ഥിരം മോഷ്ടാക്കളാണെന്നാണ് പോലിസ് സംശയിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News