കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം വൈദ്യപരിശോധന നടത്തും.

അറസ്റ്റിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ് ഇന്ന് തന്നെ ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്തതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുന്നതെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിന് ശേഷം നാളെ രാവിലെ ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് അറിയാന്‍ ക‍ഴിയുന്നത്.