കന്യാസ്ത്രീ പീഡനവുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ ബിഷപ്പിനെ ഇന്ന് രാത്രി എട്ട് മണിക്ക് അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഫ്രാങ്കോയ്ക്കെതിരെ കേസെടുത്തതെന്ന് അന്വേഷണ ഉദ്യാഗസ്ഥന്‍ പറഞ്ഞു.

വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി.

നാളെ പാലാക്കോടതിയില്‍ ഹാജരാക്കി ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടും മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതിയില്‍ ആ‍വശ്യപ്പെടുകയെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു.

ആ‍വശ്യമായ ഇടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോവും. ആവശ്യമെങ്കില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാവും.

കേസില്‍ പ്രതികളെ സഹായിച്ചവരും കുറ്റം മറച്ചുവയ്ക്കാന്‍ കൂട്ടുനിന്നവരും തെ‍ളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റിലാവുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണത്തിന് സഹായകമായ ഒരുപാട് വസ്തുതകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.