ബിഷപ്പിന്‍റെ അറസ്റ്റ് വ്യക്തമാക്കുന്നത് സര്‍ക്കാറിന്‍റെ സ്ത്രീ സുരക്ഷാ നിലപാട്; കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടും അന്വേഷണത്തെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചു

ജലന്തര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത് സ്ത്രീ സുരക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച വിട്ടുവീ‍ഴ്ച്ചയില്ലാത്ത നിലപാട് മൂലം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കാന്‍ പര്യാപ്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.

അന്വേഷണത്തില്‍ ഹൈക്കോടതി വരെ തൃപ്തി രേഖപെടുത്തിയെങ്കിലും ചിലര്‍ കന്യാസ്ത്രീകളുടെ സമരത്തെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗപെടുത്താന്‍ ശ്രമിച്ചു

2018 ജൂൺ 27 നാണ് ഇരയാക്കപ്പെട്ട കന്യാസ്ത്രീ കുറവിലങ്ങാട് പോലീസിൽ പരാതി നൽകുന്നത്.

അതായത് പീഢനം നടന്ന് നാല് വർഷത്തിന് ഇരയായ കന്യാസ്ത്രീ പോലീസിൽ പരാതി നൽകുന്നത്.

തൊട്ട് പിറ്റെ ദിവസം വൈക്കം ഡി വൈ എസ് പി ക്ക് കേസന്വേഷണം ഏറ്റെടുത്തു. ഐജി വിജയ് സാക്കറെ, കോട്ടയം എസ്പി ഹരിശങ്കർ എന്നിവരുടെ നേത്രത്വത്തിൽ തെളിവുകള്‍ പരിശോധിച്ച് പ്രത്യേകം അന്വേഷണ സംഘം ജലന്ധറിൽ പോയി ബിഷപ്പില്‍ നിന്ന് പ്രഥാമിക മൊ‍ഴി രേഖപെടുത്തി.

കേരളം, കര്‍ണ്ണാടകം, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ് അടക്കം 5 സംസ്ഥാനങ്ങളും കോട്ടയം, എറണാകുളം, തൃശൂര്‍,ആലപ്പുഴ,ഇടുക്കി, പാലക്കാട്, കണ്ണൂര്‍ എന്നിങ്ങനെ സംസ്ഥാനത്തെ 7 ജില്ലകളിലുമായി അന്വേഷണം വ്യാപിപ്പിച്ചു.

81 സാക്ഷികലുടെ മൊ‍ഴി രേഖപെടുത്തി. നാല് മെറ്റിരിയൽ ഒബ്ജക്റ്റുകളും 34 അനുബന്ധ രേഖകളും കണ്ടെടുത്തു.

പരാതിക്കാരിയുടെ മൊബൈൽഫോൺ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകളുടെ അഭാവത്തിൽ സാക്ഷിമൊഴികൾ മാത്രമാണുണ്ടായിരുന്നത്.

ഈ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച് പൊരുത്തക്കേടുകളില്ലാതെ കോടതിയിൽ എത്തിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് ചിലര്‍ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതിയെ സമീപ്പിക്കുന്നത്.

പൊലീസിന്‌ മേൽ സമ്മർദ്ദമുണ്ടായാൽ ശരിയായ അന്വേഷണം തടസ്സപ്പെടുമെന്നും , പഴയകേസ്‌ ആയതിനാൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണ്ടി വരുമെന്നും പ്രതി അറസ്റ്റിലാവുന്നതിലാണോ, അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹർജിക്കാർക്ക് താൽപ്പര്യമെന്ന ഹൈക്കോടതി ചോദിച്ചതോടെ അന്വേഷണം ശരിയായ ദിശയിലെന്ന് ബോധ്യപ്പെട്ടു.

എന്നാലും ചില മാധ്യമങ്ങ‍ലിലെ ചര്‍ച്ചയത്രയും ബിഷപ്പ് ഒരിക്കലും അറസ്റ്റിലാവില്ലെന്ന നിലയില്‍ കൊണ്ട് പിടിച്ച പ്രചരണങ്ങള്‍ നടത്തി. പരാതിക്കാരിക്കും , സാക്ഷികൾക്കും കുറവിലങ്ങാട്ടെ മoത്തിനും പോലീസ് സംരക്ഷണം ഉറപ്പു വരുത്തി, മoവും പൊലീസ് സ്റ്റേഷനും തമ്മിൽഹോട്ട്‌ലൈൻ ബന്ധം സ്ഥാപിച്ചു.

കോണ്‍വെന്റിലെ ഫോണ്‍ റിസീവര്‍ 30 സെക്കന്‍റ് നേരം ഉയര്‍ത്തിപ്പിടിച്ചാല്‍ കുറവിലങ്ങാട് സ്റ്റേഷനിലെ ഫോണ്‍ റിംഗ് ചെയ്യുന്ന സംവിധാനം അടക്കമുളള സുരക്ഷ ഏര്‍പ്പെടുത്തി.

കന്യാസ്ത്രീകള്‍ തന്നെ സര്‍ക്കാരിന്‍റെ നിലപാടിനെ പ്രശംസിച്ചു. പരാതി നല്‍കി 86 -ാം ദിവസം ഇന്ത്യയിലാദ്യമായി പീഢനത്തിന് ഒരു ബിഷപ്പിനെ ജയിലടക്കാനുളള ഭരണപരമായ ആര്‍ജ്ജവം കേരള സര്‍ക്കാര്‍ കാട്ടുമ്പോള്‍ യശസ് ഉയരുന്നത് സ്ത്രീകളുടെ അന്തസിന് തന്നെയാണെന്ന് തെളിയുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News