കന്യാസ്ത്രീ പീഡനത്തെ തുടര്‍ന്ന് മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് സഭയുടെ നവീകരണത്തിന്‍റെ തുടക്കമാണെന്ന് സിസ്റ്റര്‍ അനുപമ.

അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുമെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റോടുകൂടി പൂര്‍ണ നീതി ലഭിക്കുന്നില്ല നിയമത്തിന്‍റെ വ‍ഴിയെ ഇനിയും പോരാട്ടം തുടരും. സമൂഹത്തില്‍ ഇനി ഫ്രാങ്കോമാര്‍ ഉണ്ടാവാന്‍ പാടില്ല.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും പരാതികളും തെളിവുകളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.