ഒന്നേകാല്‍ കോടിയുടെ അത്യാഡംബര കാര്‍ മോഹം സഫലമാക്കി പുനെയില്‍ ഒരു കര്‍ഷകന്‍. സുരേഷ് പോക്‌ലെ എന്ന കര്‍ഷകനാണ് 1.34 കോടി രൂപ വിലയുള്ള ജാഗ്വാര്‍ XJ സ്വന്തമാക്കിയത്. കാര്‍ വാങ്ങിയ സന്തോം മറ്റുള്ളവരുമായി പങ്കിട്ടതാകട്ടെ, സ്വര്‍ണം പൂശിയ പേട സമ്മാനിച്ചും.

കാര്‍ 1.34 കോടി രൂപ വിലയുള്ള ജാഗ്വാര്‍ XJ സെഡാനായതുകൊണ്ടാണ് സന്തോൺത്തിലും ആഡംബരം കടന്നുകൂടിയതെന്നും ഈ കര്‍ഷകന്‍ പറയുന്നു. സന്തോഷം പങ്കുവെച്ച രീതി കൊണ്ട് സുരേഷ് പോക്‌ലെ സമൂഹ മാധ്യങ്ങളിലെ താരമായി മാറിക്ക‍ഴിഞ്ഞു. കിലോയ്ക്ക് 7,000 രൂപ വിലയുള്ള മൂന്നു കിലോയുടെ മധുരമാണ് വിതരണം ചെയ്തത്.

സ്വര്‍ണം പൊതിഞ്ഞ മധുരം നല്‍കാനുള്ള ആശയം ടിവിയില്‍ നിന്നുമാണ് ലഭിച്ചതെന്ന് സുരേഷിന്റെ പകന്‍ ദീപക് സംഭവം ശ്രദ്ധനേടിയതിനു പിന്നാലെ മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നും മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസ് വാങ്ങിയ ദേവരാജന്‍ എന്ന കര്‍ഷകനും സമൂഹമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു.

എട്ടാം വയസില്‍ മൊട്ടിട്ട ബെന്‍സ് മോഹം 88 ആം വയസിലാണ് ദേവരാജന്‍ പൂവിട്ടത്. ജീവിത പ്രാരാബ്ദങ്ങള്‍ കൊണ്ട് തടസ്സപ്പെട്ട ആഗ്രഹം സഫലീകരിക്കാന്‍ ദേവരാജന്‍ മണ്ണിലേക്കിറങ്ങി. സ്വപ്നവാഹനത്തിന് വേണ്ടി അദ്ദേഹം രാപ്പകല്‍ അധ്വാനിച്ചു.

ഒടുവില്‍ 88 ആം വയസില്‍ മെര്‍സിഡീസ് ബെന്‍സ് ബി ക്ലാസിനെ സ്വന്തമാക്കി. ഇതോടെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ താരവുമായി.