ബിജെപിക്ക് ഭരണം നഷ്ടമായ എന്‍മകജെ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്

എൻമകജെ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. പ്രസിഡണ്ടായി കോൺഗ്രസിലെ വൈ ശാരദ തെരഞ്ഞെടുക്കപ്പെട്ടു.

BJPഭരണം അവിശ്വാസത്തിലൂടെ പുറത്തായ ഗ്രാമ പഞ്ചായത്താണ് കാസര്‍ഗോഡ് എന്‍മകജെ പഞ്ചായത്ത്.

പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സിപിഎെ അഗം യുഡിഎഫി നെ പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചത്.സിഫിഎെഎം അംഗങ്ങൾ തിരഞ്ഞെടുപ്പില്‍ വിട്ടുനിന്നു.

ബിജെപി ഭരണ സമിതിയിലെ പ്രസിഡന്റ് രൂപവാണി ആർ ഭട്ടിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ ബിജെപിക്ക്‌ പഞ്ചായത്ത് ഭരണം നഷ്‌ടമായി.

കോൺഗ്രസിലെ വൈ ശാരദയാണ്‌ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്‌. വോട്ടെടുപ്പ് നടന്നപ്പോൾ ബി ജെ പിയുടെ ഏഴ് വോട്ടുകൾക്കെതിരെ പത്ത് വോട്ടുകളാണ്‌ അവിശ്വാസ പ്രമേയത്തിന്‌ ലഭിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here