ബിഷപ്പിന്‍റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ കുടുംബം. അന്വേഷണോദ്യോഗസ്ഥര്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചതായി കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.

ഇനിയും ഒട്ടേറെ കടമ്പകൾ കടക്കാനുണ്ട്, അതിന് എല്ലാവരുടേയും പിന്തുണ വേണം. സഭ പിന്തുണ നൽകാത്തതിൽ വിഷമുണ്ട്.

സഭയുടെ ഭാഗത്തു നിന്നുള്ള നീതിനിഷേധമാണ് തെരുവിലേക്കിറങ്ങാൻ കാരണമെന്നും കന്യാസ്ത്രീയുടെ സഹോദരി കൊച്ചിയില്‍ പറഞ്ഞു.