അസാമീസ് ചലച്ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സിന് ഇന്ത്യയില്‍ നിന്നും ഒാസ്കാര്‍ നോമിനേഷന്‍

അസാമീസ് ചലച്ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സിനെ 2019 ഓസ്‌കാറിന് ഇന്ത്യ നാമനിര്‍ദേശം ചെയ്തു.

ഫിലം ഫെഡറേഷന്‍ ചുമതലപ്പെടുത്തിയ രാജേന്ദ്ര സിംഗ് ബാബു ചെയര്‍മാനായ ജൂറിയാണ് വില്ലേജ് റോക്ക് സ്റ്റാറിനെ ഓസ്‌കാര്‍ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.

അന്താരാഷ്ട്ര നിലവാരമുള്ള സിനിമയായതിനാലാണ് വില്ലേജ് റോക്ക് സ്റ്റാറിന് ഓസ്‌കാര്‍ നോമിനേഷന്‍ നല്‍കിയതെന്ന് ജൂറി വ്യക്തമാക്കി.

റിമാ ദാസ് സംവിധാനം ചെയ്ത സിനിമ അറുപത്തി അഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു.

ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ 44 പുരസ്‌കാരങ്ങള്‍ ഇതേവരെയായി വില്ലേജ് റോക്ക് സ്റ്റാര്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News