കന്യാസ്ത്രീ പീഡനത്തില്‍ സർക്കാർ എപ്പോഴും ഇരകൾക്ക് ഒപ്പമെന്ന് മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാര്‍ വേട്ടക്കാർക്ക് ഒപ്പമല്ല. സമരം ചെയ്ത കന്യാസ്ത്രീകൾക്ക് ഒപ്പമാണ്.

ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വ്യക്തമാക്കി. കോടിയേരി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം. അതിൽ വസ്തുത ഉണ്ടാകും. കോടിയേരി പറഞ്ഞത് അടർത്തിയെടുത്തു വായിക്കുന്നതാണ് പ്രശ്നം. മുഴുവനായി വായിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വസ്തുത മനസ്സിലാകും.

എല്ലാ വസ്തുതകളും പരിശോധിച്ചതിന് ശേഷമേ സർക്കാരിന് അഭിപ്രായം പറയാനാകൂ.
രാഷ്ട്രീയ പാർട്ടികൾ അവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുമെന്ന് ഇപി കണ്ണൂരില്‍ വ്യക്തമാക്കി.