സാള്‍ട്ട് ആന്റ് പെപ്പര്‍, അനുരാഗ കരിക്കിന്‍ വെള്ളം, ബിടെക് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് പ്രണയ ചിത്രങ്ങള്‍ക്കു ശേഷം വീണ്ടുമൊരു പ്രണയനായക കഥാപാത്രവുമായിആസിഫ് അലി എത്തുന്നു.

ആസിഫിന്റെ പുതിയ ചിത്രമായ ‘മന്ദാരം’ പ്രദര്‍ശനത്തിനു ഒരുങ്ങുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ആസിഫ് അലി ഈ ചിത്രത്തിലെത്തുന്നത്.

വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ്. സെപ്റ്റംബര്‍ 28നു സിനിമാനിയ ഡിസ്ട്രിബൂഷന്‍ കമ്പനി പ്രദര്‍ശനത്തിനെത്തിക്കും.

ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് മന്ദാരത്തിന്റെ കഥ നീങ്ങുന്നത്.

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. മന്ദാരത്തിന്റെ ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണം സോഷ്യല്‍ മീഡിയല്‍ ലഭിച്ചു.

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക സുപരിചിതയായ അനാര്‍ക്കലി മരക്കാറും കല്ല്യാണം ഫെയിം വര്‍ഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍.