മന്ദാരത്തിലെ ‘നൂറു വട്ടം’ ഗാനമെത്തി

ആസിഫ് അലി നായകനായി എത്തുന്ന പുതിയ ചിത്രം മന്ദാരത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. നൂറുവട്ടം.. എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. സിനോവ് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികാരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു. വര്‍ഷ ബൊല്ലമ്മയാണ് ആസിഫിന്റെ നായികയായി എത്തുന്നത്.

വിജേഷ് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം സജാസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ്. സെപ്റ്റംബര്‍ 28നു സിനിമാനിയ ഡിസ്ട്രിബൂഷന്‍ കമ്പനി പ്രദര്‍ശനത്തിനെത്തിക്കും.

ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് മന്ദാരത്തിന്റെ കഥ നീങ്ങുന്നത്.

ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക സുപരിചിതയായ അനാര്‍ക്കലി മരക്കാറാണ് മറ്റൊരു നായിക. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here