‘നാന്‍ പെറ്റ മകന്‍’; മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാകുന്നു

മതതീവ്രവാദികള്‍ മഹാരാജാസ് കോളേജില്‍ വെച്ച് കൊലപെടുത്തിയ അഭിമന്യുവിന്‍റെ ജീവിതകഥ സിനിമയാകുന്നു. സജി പാലമേല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ബാലതാരമായിരുന്ന മിനോണ്‍ ജോണ്‍ ആണ് അഭിമന്യുവായി വേഷം ഇടുന്നത്. ചിത്രത്തിന്‍റെ ലോഞ്ചിംങ്ങ് അഭിമന്യുവിന്‍റെ മാതപിതാക്കളുടെ സാനിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്നു.

അഭിമന്യുവിന്‍റെ ഒാര്‍മ്മകള്‍ തിരപോലെ ആര്‍ത്തിരമ്പിയ വേദിയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോഞ്ച് ചെയ്തപ്പോള്‍ മാതാവിന് വിതുമ്പലടക്കാനായില്ല. കണ്ട് നിന്ന എല്ലാവരുടെയും കണ്ണ് നനപ്പിച്ച വൈകാരികമുഹൂര്‍ത്തതിന് പിന്നിലെ വീഡിയോ വാളില്‍ അഭിമന്യു പുനര്‍ജനിച്ചു. ഉത്ഘാടകനായ എം എ ബേബിക്ക് ജീവിച്ചിരുന്ന അഭിമന്യുവുമൊത്തുളള ഒാര്‍മ്മകളായിരുന്നു പങ്ക് വെക്കാനുണ്ടായിരുന്നത്.

റെഡ് സ്റ്റാര്‍ മൂവിലിന്‍റെ ബാനറില്‍ സജി പാലമേല്‍ സംവിധാനം ചെയ്യുന്ന നാന്‍ പെറ്റ മകന്‍ എന്ന ചിത്രത്തില്‍ വേഷം ഇടുന്നത് ബാലതാരമായി സിനിമയിലെത്തിയ മിനോണ്‍ ജോണ്‍ ആണ് . അഭിമന്യുവായുളള വേഷ പകര്‍ച്ച വെല്ലുവിളിയാണെന്ന് മിനോണ്‍ പീപ്പി‍ളിനോട് പറഞ്ഞു.

നവംബറില്‍ ചിത്രം തീയേറ്റലേത്തിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് സംവിധായകന്‍ സജി പാലമേല്‍ അറിയിച്ചു

മഹാരാജാസിലും ,വട്ടവടയിലുമായിട്ടാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത് . സിനിമയുടെ ലോഞ്ചിംഗ് അഭിമന്യവിന്‍റെ മാതാപിതാക്കള്‍ നിര്‍വഹിച്ചു .ഇന്ദ്രന്‍സ് ,പന്ന്യന്‍ രവീന്ദ്രന്‍ ,ലെനിന്‍ രാജേന്ദ്രന്‍ , നടി സരയു, സീനാ ഭാസ്ക്കര്‍ ,വട്ടവടയിലെ ഗ്രാമവാസികള്‍ ,മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ എന്നീവരുടെ സാനിധ്യത്തിലാണ് ലോഞ്ചിംഗ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News