മക്ക മസ്ജിദ് സ്‌ഫോടനക്കേസ്: ഒത്തുകളികള്‍ കൂടുതല്‍ വെളിവാകുന്നു; വിധി പ്രസ്താവിച്ച ജഡ്ജി ബിജെപിയിലേക്ക്

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് ഉള്‍പ്പെടെയുള്ളവരൈ കുറ്റ വിമുക്തനാക്കി വിധി പ്രസ്താവിച്ച ജഡ്ജി രവീന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.

പ്രതികളെ കുറ്റവിമുക്തനാക്കിയ ഉടന്‍ റെഡ്ഡി സ്ഥാനം രാജിവച്ചിരുന്നു. മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ റെഡ്ഡി ബിജെപിയുമായി ഒത്തുകളിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ നീക്കം

രവീന്ദര്‍ റെഡ്ഡി തന്നെയാണ് തനിക്ക് ബിജെപിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചത്.

പാര്‍ട്ടിയില്‍ ചേരുന്നത് അറിയിക്കുവാന്‍ ബിജെപി ഓഫീസിലെത്തിയ റെഡ്ഡിയോട് ഇത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനത്തിനായി കാത്തിരിക്കാനാണ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ബന്ദാരു ദത്താത്രയ നിര്‍ദേശിച്ചിരിക്കുന്നത്.

ബിജെപി ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണെന്നും ദേശീയ ഐക്യത്തിന് ബിജെപി എന്നും പരിശ്രമിച്ചിട്ടുണ്ടെന്നും ഇതിനാലാണ് പാര്‍ട്ടിയിലേക്ക് ചേരുന്നതെന്നുമാണ് റെഡ്ഡി പറഞ്ഞത്.

തെലങ്കാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയുടെയും റെഡ്ഡിയുടെയും നീക്കം. തെരഞ്ഞെടുപ്പില്‍ ഹൈദരാബാദിലെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനും അദ്ദേഹം താത്പര്യം അറിയിച്ചിട്ടുണ്ട്.

2018ല്‍ ഏപ്രില്‍ 16നാണ് രവീന്ദര്‍ റെഡ്ഡി സ്വാമി അസീമാനന്ദ് ഉള്‍പ്പെടെയുള്ളവരെ മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയത് ഇദ്ദേഹം വിധി പ്രസ്താവിച്ചത്.

വിവാദം സൃഷ്ടിച്ച വിധിയെത്തുടര്‍ന്ന് റെഡ്ഡി ബിജെപിയെ സഹായിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിധി പ്രസ്തവിച്ച ഉടന്‍ ജഡ്ജി സ്ഥാനത്തില്‍ നിന്നും ഇദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു.

മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ ബിജെപി റെഡ്ഡിയുമായി ഒത്തുകളിച്ചെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News