കന്യാസ്ത്രീ പീഡനത്തിനിരയായിട്ടുണ്ടെന്ന് റിമാര്‍ഡ് റിപ്പോര്‍ട്ട്; സംഭവസമയത്ത് ബിഷപ്പ് ധരിച്ച വസ്ത്രം കണ്ടെടുക്കണം; ഫ്രാങ്കോയുടെ ലൈംഗികശേഷി പരിശോധിക്കണം; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിളിന്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് കന്യാസ്ത്രീ പീഡനത്തിന് ഇരയായതെന്ന് തെളിഞ്ഞത്.

2014ല്‍, സംഭവം നടക്കുമ്പോള്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന വസ്ത്രം പൊലീസിന് കണ്ടെടുക്കണം. മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയും കണ്ടെടുക്കണം. ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രാങ്കോക്കെതിരെ സമാനമായ മറ്റു ചില പരാതികളും ലഭിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അവയെക്കുറിച്ചും അന്വേഷണം ആവശ്യമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അതേസമയം, കസ്റ്റഡി അപേക്ഷയിലും ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിലും അല്‍പസമയത്തിനുള്ളില്‍ കോടതി വിധി പറയും.

കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം എതിര്‍ത്തില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ രക്തസാമ്പിളും ഉമിനീരും ബലമായി പരിശോധനക്ക് എടുക്കരുതെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

പ്രതിഷേധം കണക്കിലെടുത്ത് പാല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12:30 ഓടുകൂടിയാണ് കോട്ടയം പൊലീസ് ക്ലബ്ബില്‍ നിന്നും അന്വേഷണ സംഘം ഫ്രാങ്കോയുമായി കോടതിയിലേക്ക് പുറപ്പെട്ടത്.

കോടതിയില്‍ ഹാജരാക്കിയ ശേഷം മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു.

ഇന്നലെ കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോട്ടയത്തേക്ക് കൊണ്ടുവരുന്ന വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ബിഷപ്പിന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടയില്‍ ഹാജരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News