ആവേശം ചോരാതെ കൊല്ലം ഓച്ചിറയിൽ കാള കെട്ട് ഉത്സവം

ആവേശം ചോരാതെ കൊല്ലം ഓച്ചിറയിൽ കാള കെട്ട് ഉത്സവം നടന്നു. 52 കരകളിൽ നിന്നും കെട്ടുത്സവ സമിതികൾ അണിയിച്ച് ഒരുക്കിയ 140 ഋക്ഷഭങ്ങളാണ് വിസ്മയ കാഴ്ച്ച തീർത്തത്. ആർഭാടങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് ക്ഷേത്രഭരണ സമിതി അറിയിച്ചു.

കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാള കെട്ട് ഉത്സവം ഓണാട്ടുകരയുടെ ദേശീയ ഉത്സവമായാണ് ഏവരും കാണുന്നത്. 52 കരകളിൽ 1 മാസക്കാലo നീളുന്ന ഉത്സവം. പ്രളയ ദുരന്തം കാരണം ഈ വർഷം ആർഭാടങ്ങൾ ഒഴിവാക്കിയിരുന്നു.

കെട്ടുത്സവ സമിതികൾ അണിയിച്ചെരുക്കിയ 130 നന്ദികേശൻ മാരാണ് പടനിലത്ത് വിസ്മയ കാഴ്ച്ച ഒരുക്കിയത്. ഏറ്റവും ചെറിയ കെട്ടുകാള മുതൽ ദേശീയ അംഗീകാരം നേടിയ കെട്ടുകാഴ്ച്ചകളും ഇവിടെ അണിനിരന്നു.

ആർഭാടങ്ങൾ കുറവായിരുന്നെങ്കിലും ഓണാട്ടുകരക്കാരുടെ ആവേശത്തിന് തെല്ലും കുറവില്ലായിരുന്നു. കാള കെട്ട് സമിതികളുടെ ഉത്സവ ചിലവ് ചുരുക്കി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

അണിനിരത്തിയ കെട്ടുകാളകളുടെ പ്രദർശനം അടുത്ത ദിവസവും തുടരും. നന്ദികേശ രൂപങ്ങൾ പടനിലത്ത് നിന്നും നീക്കിയ ശേഷം നടക്കുന്ന കന്നുകാലി പ്രദർശനവും, കാർഷിക മേളയും 28-)0 ഓണ ഉത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News