മദ്യപാനികള്‍ക്കൊരു ദുഃഖ വാര്‍ത്ത; സ്മിര്‍ണോഫിനും വാറ്റ് 69നും നിരോധനം

ദില്ലിയില്‍ സ്മിര്‍ണോഫ് വോഡ്കയ്ക്കും ബ്ലെന്‍ഡഡ് സ്‌കോച്ച് വിസ്‌കി വാറ്റ് 69നും നിരോധനം. രണ്ട് വര്‍ഷത്തേക്കാണ് നിരോധനം.

ഈ രണ്ട് ബ്രാന്‍ഡുകളും നിര്‍മ്മിക്കുന്ന സ്ഥാപനമായ യുണൈറ്റഡ് സ്പിരിട്ട്‌സ് ലിമിറ്റഡിനെ ദില്ലി സര്‍ക്കാരിന്റെ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ കരിമ്പട്ടികയില്‍പെടുത്തിയതോടയൊണ് നിരോധനം.

ഡ്യൂപ്ലിക്കേറ്റ് ബാര്‍കോഡ് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

അനധികൃതമായ, ആര്‍ക്കും ദുരുപയോഗം ചെയ്യാവുന്ന രൂപത്തിലുള്ള ബാര്‍ക്കോഡ് ആണ് യുഎസ്എല്‍ ഉപയോഗിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News