യുഎഇയില്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

യുഎഇയില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

നിലവില്‍ ജോലിചെയ്യുന്നവര്‍ക്ക് പുറമെ ഭാവിയില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാകും.

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകരുടെ യോഗ്യത പരിശോധിക്കുന്നത്.

ലോകത്തെ മികച്ച അധ്യാപകരെ നിലനിര്‍ത്തി മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ടീച്ചേഴ്‌സ് ലൈസന്‍സ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

2021ഓടെ പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം രാജ്യത്ത് നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അധ്യാപകര്‍ക്ക് പുറമെ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ മറ്റു സ്‌കൂളുകളിലെ നേതൃത്വങ്ങള്‍ക്കെല്ലാം ടീച്ചേഴ്‌സ് ലൈസന്‍സ് നിര്‍ബന്ധമാണ്.

അതേസമയം, പദ്ധതിയെ ഏറെ ആശങ്കയോടെയാണ് അധ്യാപകര്‍ കാണുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ് അയോഗ്യരാക്കുന്നതോടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് പലര്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here