ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; നാളെ കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച

മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി. പുലർച്ചെ 3.20 ഓടെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ഭാര്യ കമല വിജയനോടൊപ്പമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
തുടർന്ന് ക്ലിഫ് ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് വിശ്രമിക്കും.  ഈ മാസം 2നാണ് മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലെക്ക് പോയത്. ചികിത്സയ്ക്കിടയിലും തുടർന്ന് വിശ്രമവേളയിലും കേരളത്തിലെ ദൈനംദിന ഭരണകാര്യങ്ങളും സംഭവവികാസങ്ങളും മുഖ്യമന്ത്രി സസൂക്ഷ്മം നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്തിരുന്നു .
മുഖ്യമന്ത്രിയുടെ ,അസാന്നിധ്യത്തിൽ വ്യവസായ മന്ത്രി ഇ.പി ജയരജനായിരുന്നു മന്ത്രിസഭാ യോഗത്തിനു അധ്യക്ഷത വഹിച്ചത്. തിരിച്ചെത്തിയ മുഖ്യമന്ത്രി നാളെ കേന്ദസംഘവുമായി കൂടിക്കാഴ്ച നടത്തും. ഒപ്പം മുഖ്യമന്ത്രി മാധ്യമങ്ങളെയും കണ്ടേക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News