ഏഷ്യാകപ്പില്‍ സൂപ്പര്‍ പോരാട്ടം; ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

ഏഷ്യാകപ്പില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ റൗണ്ടില്‍ പാക്കിസ്ഥാനെതിരെ നേടിയ 8 വിക്കറ്റ് ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

നായകന്‍ രോഹിത് ശര്‍മ ഫോമിലാണെന്നത് ടീമിന് കൂടുതല്‍ കരുത്ത് നല്‍കുന്നു.ഭുവനേശ്വര്‍ കുമാറും, ജസ്പ്രീത് ബുംമ്രയും നയിക്കുന്ന ബൗളിംഗ് നിരയുംമികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

അതേ സമയം വിജയം മാത്രം ലക്ഷ്യം വച്ച് പാക്കിസ്ഥാനും ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ കാണാതിരുന്ന ആവേശപ്പോരാട്ടം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വൈകീട്ട് 5മണിക്കാണ് മത്സരം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here