തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടു.അറുപതോളം പേര്‍ക്ക് പരുക്കേറ്റു.

സൈനിക പരേഡിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണങ്ങൾ നടത്തിയ നാല് ഭീകരെയും വധിച്ചതായി സൈന്യം അറിയിച്ചു.

ഭീകരസംഘടനയായ ഐഎസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇറാന്‍ ഇസ്രായേല്‍- യുഎസ് ബന്ധമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചു. ഐക്യരാഷ്ട്രസംഘടന ആക്രമണത്തെ അപലപിച്ചു.