സെെന നേവാളിന്‍റെ ജീവിതവും സിനിമയാകുന്നു; ബാഡ്മിന്‍റണ്‍ റാക്കറ്റേന്തുന്നത് ഈ ബാഡ്മിന്റൺ റാക്കറ്റേന്തുന്നത് ഈ ബോളിവുഡ് താരം

മറ്റൊരു ബയോപിക്ക് ചിത്രത്തിനായി തയാറെടുക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. ബാഡ്മിന്‍റണ്‍ സുന്ദരി സൈന നെഹ്വാളിന്‍റെ ജീവിതമാണ് സ്കീനിലെത്താന്‍ തയാറെടുക്കുന്നത്.

അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനയായി വേഷമിടുന്നത് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ്. സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ശ്രദ്ധ ഇതിനു വേണ്ടി നടത്തിയത്. സിനിമയ്ക്ക് വേണ്ടി ബാഡ്മിന്റന്‍ പരിശീനവും താരം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News