റഫേല്‍ ഇടപാട് കോണ്‍ഗ്രസ് ബിജെപി വാക്ക് പോര് തുടരുന്നു; ഗാന്ധി കുടുംബം കള്ളന്‍മാരെന്ന് ആക്ഷേപിച്ച് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് രംഗത്ത് 

റഫേല്‍ ഇടപാടിനെച്ചൊല്ലി വാക് പോരില്‍ ഏര്‍പ്പെട്ട് കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍. മോദിയെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ ഗാന്ധി കുടുംബം മുഴുവന്‍ കള്ളന്‍മാരെന്ന് ആക്ഷേപിച്ച് രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും നേതാക്കള്‍ തമ്മിലുള്ള വാക് പോരിന് കുറവില്ല.

മോദിയെ കളളനെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ്  ബിജെപി നേതാക്കള്‍ റഫേലിനെച്ചൊല്ലി വാക് യുദ്ധത്തില്‍ ഏര്‍പ്പെട്ടത്.

രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളം നടത്തി റഫേല്‍ ഇടപാടിലെ കോണ്‍്ഗ്രസ് നടപടികളെ വിമര്‍ശിച്ചു. ബൊഫേഴ്‌സ്, ആദായനികുതി വെട്ടിപ്പ് കേസ് തുടങ്ങിയ ഗാന്ധി കുടുംബത്തിനെതിരായ കേസുകള്‍ ഉയര്‍ത്തിയും മോദിക്കെതിരായ ആരോപണങ്ങളെ ബിജെപി പ്രതിരോധിക്കാന്‍ ശ്രമിച്ചു.

മോദിക്കെതിരെ രാജ്യാന്തര മഹാസഖ്യം ഉണ്ടായിരിക്കുന്നെന്നും രാഹുല്‍ അതില്‍ അംഗമായെന്നുമാക്ഷേപിച്ച് അമിത് ഷായും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും കടുത്ത വാക് പോരാണ് അരങ്ങറുന്നത്.

കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ട്വിറ്ററില്‍ ഗാന്ധികുടുംബം മുഴുവന്‍ കള്ളന്മാരെന്ന് സൂചിപ്പിക്കുന്ന രാഹുല്‍കാ പൂരാ ഖന്താന്‍ ചോര്‍ ഹെ എന്ന ട്വീറ്റര്‍ ക്യാംപയിന് ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരായ രാധാ മോഹന്‍ സിംഗ്,പിയൂഷ് ഗോയല്‍,ജെപി നദ്ദ,അനന്ത് കുമാര്‍,തുടങ്ങിയവരും ഇതില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. രാഹുലിനെതിരായ ബിജെപി ക്യാംപയിന് മറുപടിയായി എന്റെ പ്രധാനമന്ത്രി കള്ളനെന്ന് സൂചിപ്പിക്കുന്ന മേരാ പിഎം ചോര്‍ ഹെ ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ട്വിറ്റര്‍ ക്യാംപയിനില്‍ മേരാ പിഎം ചോര്‍ ഹെ ക്യാംപയിന് ഒന്നാമതാണ്. റഫേലിനെച്ചൊല്ലിയുള്ള നേതാക്കളുടെ വാക് പോര് വരും ദിവസങ്ങളിലും തുടരുമെന്നുറപ്പാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News