റാഫേല്‍ ഇടപാട്; പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം

റഫേൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച‌് ഫ്രഞ്ച‌് പ്രസിഡന്റായിരുന്ന ഫ്രാൻസ്വാ ഓളന്ദ‌് നടത്തിയ വെളിപ്പെടുത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രതിരോധമന്ത്രി നിർമല സീതാരാമന്റെയും വാദങ്ങൾ നുണയാണെന്ന‌് തെളിയിച്ചതായി സിപിഐ എം പൊളിറ്റ‌്ബ്യൂറോ പ്രസ‌്താവനയിൽ പറഞ്ഞു.

ഇടപാട‌് ഉറപ്പിച്ചതിൽ ഇന്ത്യക്ക‌് പങ്കില്ലെന്നാണ‌് മോഡിയും നിർമല സീതാരാമനും പറഞ്ഞുവന്നത‌്. എന്നാൽ, ഇന്ത്യൻ സർക്കാർ നിർദേശിച്ചപ്രകാരമാണ‌് അനിൽ അംബാനിയുടെ റിലയൻസ‌് ഡിഫൻസിനെ ഫ്രഞ്ച‌് കമ്പനി ദസ്സാൾട്ട‌് റഫേൽ കരാറിൽ പങ്കാളിയാക്കിയതെന്ന‌് ഒാളന്ദ‌് വെളിപ്പെടുത്തി. 36 വിമാനം വാങ്ങാനുള്ള കരാർ ഒപ്പിട്ടപ്പോൾ ഒാളന്ദ‌ായിരുന്നു ഫ്രഞ്ച‌് പ്രസിഡന്റ‌്.

മോഡിസർക്കാർ പരിഭ്രാന്തിയോടെ മൂടിവയ‌്ക്കാൻ ശ്രമിച്ചുവരികയായിരുന്ന റഫേൽ ഇടപാട‌് ഒന്നാന്തരം അഴിമതിയാണെന്ന‌് വ്യക്തമാവുകയാണ‌്.

സത്യം പുറത്തുകൊണ്ടുവരാൻ ഉടൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ച‌് പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും പങ്കിനെക്കുറിച്ച‌് അന്വേഷിക്കണമെന്ന‌് പിബി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News