അ‍ഴിക്കോടന്‍; പോരാട്ട ഭൂമിയിലെ ജ്വലിക്കുന്ന ഒാര്‍മയെന്ന് മുഖ്യമന്ത്രി പിണറായി

പലതവണ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനിരയായ അഴീക്കോടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോരാട്ടഭൂമിയില്‍ സഖാക്കള്‍ക്ക് ആവേശം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായിട്ട് 46 വര്‍ഷം പിന്നിടുകയാണ്.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിനിരയായ സമുന്നതനായ നേതാവായിരുന്നു സ. അഴീക്കോടന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കണ്‍വീനറുമായിരിക്കെയാണ് അഴീക്കോടനെ രാഷ്ട്രീയ ശത്രുക്കള്‍ കൊലക്കത്തിക്കിരയാക്കിയത്.

തൊഴിലാളിവര്‍ഗത്തിനൊപ്പം എന്നും നിലകൊണ്ട സഖാവായിരുന്നു അദ്ദേഹം. പ്രളയം നാശം വിതറിയ നമ്മുടെ നാടിന്റെ പുനര്‍നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സ. അഴീക്കോടനെക്കുറിച്ചുള്ള ഓര്‍മകള്‍ ഊര്‍ജ്ജം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News