കെപിസിസിക്ക് ഇനി വൈസ് പ്രസിഡന്റുമാരില്ല; ജനറല്‍ സെക്രട്ടറിമാരേയും സെക്രട്ടറിമാരെയും മാറ്റും; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ചരട് വലി തുടങ്ങി

കെപിസിസിയ്ക്ക് ഇനി വൈസ് പ്രസിഡന്റുമാര്‍ വേണ്ടന്ന് എ.ഐ.സി.സി തീരുമാനം. ജനറല്‍ സെക്രട്ടറിമാരേയും , സെക്രട്ടറിമാരെയും മാറ്റും. ഭാരവാഹിത്വ പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കി.

എന്നാല്‍ ഗ്രൂപ്പ് പ്രാതിനിത്യം ഉറപ്പിച്ചില്ലെങ്കില്‍ പ്രതിഷേധിക്കുമെന്ന് എ-ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കി. ദില്ലിയിലുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ 24 ആം തിയതി കേരളത്തില്‍ എത്തുന്നത് പുതിയ കെ.പി.സി ഭാരവാഹിത്വ ലിസ്റ്റുമായിട്ടായിരിക്കും.

മുല്ലപ്പള്ളി രാമചന്ദ്രനെ അദ്ധ്യക്ഷനാക്കി എ.ഐ.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന ചുമതലകളെക്കുറിച്ചുള്ള ആശങ്കകളുമായി എ-ഐ ഗ്രൂപ്പുകള്‍ സജീവമായി.പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം ഇനി കേരളത്തില്‍ വേണ്ടന്ന് ഹൈക്കമാന്റ് പുതിയ അദ്ധ്യക്ഷനേയും വര്‍ക്കിങ്ങ് പ്രസിഡന്റുമാരേയും അറിയിച്ചു.

ദേശിയ അദ്ധ്യക്ഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ഭാരവാഹിത്വത്തില്‍ രാഹുല്‍ കേഡറിലെ യുവ നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ നിലവിലെ ജനറല്‍ സെക്രട്ടറിമാരേയും സെക്രട്ടറിമാരേയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിവാക്കും.

രമേശ് ചെന്നിത്തല അദ്ധ്യക്ഷനായിരുന്നത് മുതല്‍ വിശാല ഐ ഗ്രൂപ്പിന് കെ.പി.സിസിയില്‍ മുന്‍തൂക്കം ഉണ്ടെന്ന പരാതി എ ഗ്രൂപ്പിനുണ്ട്. ഗ്രൂപ്പ് നേതാവായ ഉമ്മന്‍ചാണ്ടി അന്ധ്രയിലേയ്ക്ക് പോവുകയും മുല്ലപ്പള്ളി സംസ്ഥാനത്ത് എത്തുകയും ചെയ്യുന്നതോടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുമോയെന്ന് എ ഗ്രൂപ്പ് കരുതുന്നു.

ബന്നി ബഹനാന് ലഭിച്ച യുഡിഎഫ് അദ്ദ്യക്ഷ പദവി മാത്രമാണ് ഇപ്പോള്‍ എ ഗ്രൂപ്പിന്റെ കൈവശമുള്ളത്.മറുഭാഗത്താകട്ടെ ചെന്നിത്തലയുടെ വിശ്വസ്തര്‍, മുല്ലപ്പള്ളിയുടെ പുതിയ കെ.പിസിസി ഭാരവാഹിക പട്ടികയില്‍ ഇല്ല.

അത് കൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ വലിയ കൊഴിഞ്ഞ് പോക്കും ഇന്ദിരാ ഭവന് കാണേണ്ടി വരും.ഇത് മുല്ലപ്പളിക്കെതിരെ എ-ഐ ഗ്രൂപ്പുകളുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കും.

ഇരുപത്തിയേഴാം തിയതി ചുമതല ഏല്‍ക്കാന്‍ ഇരുപത്തിനാലാം തിയതി മുല്ലപ്പളി രാമചന്ദ്രന്‍ കേരളത്തിലെത്തും.ഒപ്പം ഹൈക്കമാന്റ് കൂടി അംഗീകരിച്ച കെ.പി.സി.സിയുടെ പുതിയ ഭാരവാഹിത്വ ലിസറ്റുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News