കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെയും വിലക്ക്

കന്യാസ്ത്രീ സമരത്തെ പിന്തുണച്ച യാക്കോബായ റമ്പാനെതിരെ വിലക്ക്. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് റമ്പാനെ വിലക്കിയത്. മൂവാറ്റുപു‍ഴ പിറമാനം ദയറയിലെ യൂഹാനോര്‍ റമ്പാനെതിരെയാണ് വിലക്ക് നിലവില്‍ വന്നത്. സഭാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ് രണ്ടാമനാണ് നടപടിയെടുത്തത്. കത്തോലിക്ക സഭയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് വിലക്ക്.

നേരത്തെ, കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെടിരെ മാനന്തവാടി സഭ നടപടി സ്വീകരിച്ചിരുന്നു.സഭയെ വിമര്‍ശിച്ചുവെന്ന കാരണത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ നടപടി.

ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കുണമെന്ന് ആവശ്യപ്പെട്ടും സഭയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയും നേരത്തെ സിസ്റ്റര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് സഭയെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News