ജലന്ധർ രൂപതയ്ക്ക് ഇനി മലയാളി ബിഷപ്പിനെ വേണ്ടെന്ന് ക്രൈസ്തവ സംഘടനകൾ

ജലന്ധർ രൂപതയ്ക്ക് ഇനി മലയാളിയായ ബിഷപ്പിനെ വേണ്ടെന്ന് ക്രൈസ്തവ സംഘടനകൾ. ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് പദവിയിൽ ജലന്ധറിൽ മടങ്ങി വരുന്നത് താൽപ്പര്യപ്പെടുന്നില്ലെന്നും സംഘടനാഭാരവാഹികൾ വ്യക്തമാക്കി.

ഫ്രാങ്കോ മുളയ്ക്കൽ തെറ്റ് ചെയ്തെന്ന് കോടതി കണ്ടെത്തിയാൽ അംഗീകരിക്കും. ജലന്ധർ രൂപതക്ക് പുതിയ ബിഷപ്പിനെ ഉടൻ നിയമിക്കണം. സഭയുടെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്.

പഞ്ചാബിലെ വിശ്വാസികളെ അടുത്തറിയാനും പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനും കഴിവുള്ള സ്വദേശിയായ ബിഷപ്പാണ് ഉചിതമെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട്സും ന്യൂ ക്രിസ്ത്യൻ ഫ്രണ്ട്സും അടക്കമുള്ള സംഘടനകൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News