ഇന്ധന വില ‍വര്‍ധന: സൈക്കിളില്‍ യുവാവിന്‍റെ ഒറ്റയാള്‍ പോരാട്ടം

അനിയന്ത്രിതമായ ഇന്ധന വില വർധനവിനെതിരെ യുവാവിന്‍റെ ഒറ്റയാൻ പ്രതിഷേധം. അവധി ദിനം 120 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയാണ് മലപ്പുറം കൊടിഞ്ഞി സ്വദേശി സയ്യിദ് സാബിത് തന്‍റെ പ്രതിഷേധം അറിയിച്ചത്.

ഉച്ചസമയത്തെ കത്തുന്ന വെയിലിലാണ് കോഴിക്കോട് നഗരത്തിലൂടെയുള്ള യുവാവിൻറെ സൈക്കിൾ യാത്ര ശ്രദ്ധയിൽപ്പെട്ടത്.

മുൻ വശത്ത് സ്ഥാപിച്ച ബോർഡ് കണ്ടതോടെ കാര്യം പിടികിട്ടി. പെട്രോൾ വില വർധനയ്ക്കെതിരെ ഒറ്റയാൻ പ്രതിഷേധം.

മമ്പുറം മുതൽ കോഴിക്കോട് കൊയിലാണ്ടി വരെയും തിരിച്ചുമാണ് 24 കാരനായ സാബിതിൻറെ സൈക്കിൾ സവാരി പ്രതിഷേധം.

രാവിലെ 8 മണിയോടെ മമ്പാട് നിന്ന് കൂട്ടുകാരാണ് യാത്രയാക്കിയത്. കുടിവെളളം മാത്രം കരുതിയിട്ടുണ്ട്. തിരിച്ച് മമ്പാട് എത്തുന്നതോടെ സാബിദ് 120 കിലോമീറ്റർ സഞ്ചരിക്കും. യാത്രക്കിടെ നിരവധി പേർ ഒറ്റയാൻ പ്രതിഷേധം ശ്രദ്ധിക്കുന്നു എന്നതും സാബിദിന് ഊർജം പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News