ആന്ധ്രയില്‍ സിറ്റിംഗ് എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി

ആന്ധ്രയില്‍ സിറ്റിംഗ് എംഎല്‍എയെയും മുന്‍ എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊലപ്പെടുത്തി. അരാകു എംഎല്‍എ സര്‍വേശ്വര റാവുവിനെയും മുന്‍എംഎല്‍എ എസ് സോമയെയുമാണ് കൊലപ്പെടുത്തിയത്. പാര്‍ട്ടി യോഗം കഴിഞ്ഞ് മടങ്ങി വരവെയായിരുന്നു സംഭവം. ഇരുവരും തെലുഗ് ദേശം പാര്‍ട്ടി എംഎല്‍എമാരാണ്.

അരാകുവിലെ പാര്‍ട്ടി യോഗം കഴിഞ്ഞ് വരുന്ന വഴിയാണ് അരാകു എംഎല്‍ എ സര്‍വേശ്വര റാവുവിനെയും മുന്‍ എംഎല്‍എ എസ് സോമയെയും മാവോയിസ്റ്റുകള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

രാവിലെ വിശാഖപട്ടണത്ത് നിന്ന് 125 കിലോമീറ്റര്‍ അകലെയിരുന്നു സംഭവം.കാറില്‍ യാത്രചെയ്യുകയായിരുന്ന ഇവരുടെ വാഹനം തടഞ്ഞ് നിര്‍ത്തി പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. 40 ഓളം പേര്‍ ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഗ്രാമവാസികളെ മനുഷ്യകവചങ്ങളാക്കിയാണ് സുരക്ഷാ ഉദ്യാഗസ്ഥരില്‍ നിന്ന് അക്രമികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര-ഒറീസ അതിര്‍ത്തിയിലെ മാവോയിസ്റ്റ് നേതാവ് രാമകൃഷ്ണയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഇരുവരും മാവോയിസ്റ്റുകളുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളവരായിരുന്നു.

സര്‍വേശ്വര റാവുവിനെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായിരുന്നു.സംഭവത്തില്‍ ആന്ദ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.ജനപ്രതിനിധികള്‍ സുരക്ഷിതരായിരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

2014ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന സര്‍വേശ്വര റാവു പിന്നീട് 2016 ല്‍ ടിഡിപിയില്‍ ചേര്‍ന്നിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് ഇത്തരമൊരു അക്രമമുണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു. ആന്ധ്ര ഒറീസ അതിര്‍ത്തി മേഖലകളിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം കുറഞ്ഞെന്ന കണക്ക് കൂട്ടലിനിടെയാണ് മാവോയിസ്റ്റുകളുടെ മിന്നലാക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News