ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നവംബര്‍ 11 മുതല്‍ 14 വരെ കോഴിക്കോട്

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം നവംബര്‍ 11,14 തീയതികളില്‍ കോഴിക്കോട് നടക്കും.ആദ്യമായാണ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാകുന്നത്.

നവംബര്‍ 11ന് വൈകീട്ട് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് പതാക ഉയരും.12,13 ,14 തീയതികളില്‍ ടാഗോര്‍ ഹാളിലാണ് പ്രതിനിധി സമ്മേളനം.

14 ന് വൈകീട്ട് കടപ്പുറത്ത് ലക്ഷംയുവജനങ്ങല്‍ അണിനിരക്കുന്ന റാലി നടക്കും.സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്, പേരാമ്പ്ര, വടകര എന്നിവിടങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.

വനിത സബ്കമ്മിറ്റി സമയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ സര്‍ഗ്ഗോല്‍സവവും സാഹിത്യോല്‍സവവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here