റാഫേൽ അഴിമതി പാർലിമെന്ററി സമിതി അന്വേഷിക്കണം; 27ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് യുവജന മാർച്ച്

റാഫേൽ അഴിമതി പാർലിമെന്ററി സമിതി അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു സെപ്തംബർ 27ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ എല്ലാ ജില്ല കേന്ദ്രങ്ങളിലെയും, കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐ യുവജന മാർച്ച് സംഘടിപ്പിക്കും.

ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് റഫേൽ വിമാന ഇടപാട് എന്ന സംശയം ബലപ്പെടുത്തി, കൂടുതൽ വെളിപ്പെടുത്തലുകൾ വന്നു കൊണ്ടിരിയ്ക്കുകയാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

പൊതുമേഖല കമ്പനിയായ HAL നെ ഒഴിവാക്കി, രാജ്യ സുരക്ഷ പോലും അപകടത്തിലാക്കിക്കൊണ്ടാണ്, റിലയൻസിന് കൊള്ളലാഭം കൊയ്യാൻ മോദിയും കൂട്ടരും റഫേൽ ഇടപാടിൽ നിലപാട് സ്വീകരിച്ചത്.

രാജ്യത്തെ പ്രധാനമന്ത്രി തന്നെ നേരിട്ട് ഒരു വലിയ അഴിമതിക്ക് നേതൃത്വം നൽകുന്ന സ്ഥിതി വിശേഷമുണ്ടായിരിക്കുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് റാഫേൽ ഇടപാടിനെക്കുറിച്ച് സമഗ്രമായൊരു അന്വേഷണം പാർലിമെന്ററി സമിതി മുഖാന്തരം നടത്തേണ്ടത് അനിവാര്യമാണെന്നു ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി.എ മുഹമ്മദ് റിയാസ്, ജനറൽ സെക്രട്ടറി അഭോയ് മുഖർജി എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News