ഏഷ്യാകപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 238 റണ്‍സ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോർ റൗണ്ടിലെ രണ്ടാം മൽസരത്തിൽ ഇന്ത്യയ്ക്ക് 238 റൺസ് വിജയലക്ഷ്യം.

തുടർച്ചയായ രണ്ടാമത്തെ മൽസരത്തിലും അർധസെഞ്ചുറി നേടിയ ശുഐബ് മാലിക്കിന്‍റെ കരുത്തിൽ പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തു.

58 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി തകർച്ചയിലേക്ക് കൂപ്പുകുത്തിയ പാക്കിസ്ഥാനെ, നാലാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് (107) തീർത്താണ് മാലിക്ക് കരകയറ്റിയത്.

ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദാണ് മാലിക്കിനൊപ്പം ഇന്ത്യക്കെതിരം പാക്കിസ്ഥാന്‍റെ പോരാട്ടം നയിച്ചത് ഇതിനിടെ ഏകദിനത്തിലെ 43–ാം അർധസെഞ്ചുറി പിന്നിട്ട മാലിക്, 90 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 78 റൺസെടുത്തു. 66 പന്തിൽ രണ്ടു ബൗണ്ടറികളോടെ 44 റൺസെടുത്താണ് സർഫ്രാസ് മടങ്ങിയത്.

തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് മികച്ച സ്കോറിലേക്ക് കുതിച്ച പാക്കിസ്ഥാനെ അവസാന ഓവറുകളിലെ തകർപ്പൻ ബോളിങ് പ്രകടനത്തിലൂടെയാണ് ഇന്ത്യ 237 റൺസിൽ ഒതുക്കിയത്.

സർഫ്രാസ് അഹമ്മദിനെ പുറത്താക്കി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. മാലിക്കിനെ ധോണിയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര പാക്കിസ്ഥാന് അടുത്ത അടി നല്‍കി.

ഭുവനേശ്വർ കുമാറിന്‍റെ ഒരു ഓവറിൽ രണ്ടു സിക്സും രണ്ടു ബൗണ്ടറിയും അടിച്ച് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച ആസിഫ് അലിയെ യുസ്‌വേന്ദ്ര ചാഹൽ പുറത്താക്കി.

അവസാന ഓവറുകളിൽ പാക്കിസ്ഥാനെ വരിഞ്ഞ് കെട്ടിയ ഇന്ത്യൻ ബോളർമാർ പാക്കിസ്ഥാനെ 237 റൺസിൽ ഒതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, യുസേ‍വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News