കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ കസ്റ്റഡിക്കാലാവധി ഇന്ന് അവസാനിപ്പിക്കും.

പീഡനക്കേസില്‍ നിര്‍ണായകമായ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

അതേസമയം കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്ക് രണ്ടരവരെയാണ് കസ്റ്റഡിയില്‍ വയ്കാന്‍ പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കിയിട്ടുള്ളത്.

പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

തുടര്‍ന്ന് പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് ഫാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തു. നിര്‍ണായകമായ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

കസ്റ്റഡിക്കാലാവധി പൂര്‍ത്തിയാകുന്ന ഇന്ന് എതയും വേഗം പ്രതിയെ പാലായിലെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.

അതേസമയം, കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി കെ സുഭാഷ് റിപ്പോര്‍ട്ട് നല്‍കും. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും കേസിന്‍റെ ഭാഗമായി ഉണ്ടാകും.

കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ നടന്ന ശ്രമങ്ങള്‍ ബിഷപ്പിന്‍റെ ഉന്നത സ്വാധീനം വ്യക്തമാക്കുന്നതാണ്.

ഈ സാഹചര്യത്തില്‍ ബിഷപ്പിന് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് തന്നെ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു. അതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ജ്യാമപേക്ഷ ഇന്ന് നല്‍കും.