ജീവിത സമ്പാദ്യം എെആര്‍പിസിക്ക് നല്‍കി സാന്ത്വന വ‍ഴിയില്‍ മാതൃകയായി ദമ്പതികള്‍

സാന്ത്വന പരിചരണ രംഗത്ത് മാതൃകയായ കണ്ണൂർ ഐആർപിസി യുടെ കൗൺസിലിങ് സെന്‍റര്‍ ഹാൾ ഇനി കണ്ണൂർ എടചൊവ്വയിലെ സരോവരത്തിൽ അശോകന്‍റെ പേരിൽ അറിയപ്പെടും.

മരണപ്പെടും മുൻപ് അശോകനും ഭാര്യയും ചേർന്നെടുത്ത തീരുമാനമാണ് യാഥാർഥ്യമായത്. ജീവിത സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണം എന്ന തീരുമാന പ്രകാരം 20 ലക്ഷം രൂപയാണ് സംഭാവനയായി ഐ ആർപിസിക്ക് നൽകിയത്.

കണ്ണൂർ എടചൊവ്വയിലെ സരോവരത്തിൽ വസന്ത അശോകൻ ഭർത്താവ് അശോകന്‍റെ സ്മരണയ്ക്കായി 20 ലക്ഷം രൂപയാണ് ഐ ആർ പി സി സാന്ത്വന പരിചരണ കേന്ദ്രത്തിന് സംഭാവന നൽകിയത്.

അശോകൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു ഇത്. ആര് മരണപ്പെട്ടലും അവരുടെ പേര് കാരുണ്യത്തിന്‍റെ വഴിയിലൂടെ ഓർമിക്കപ്പെടണം എന്നത്.

ദീർഘകാലം അജ്മാനിൽ ഇലക്ട്രീഷ്യന്‍ ആയിരുന്ന അശോകൻ 2018 ജൂലൈ 24 നാണ് മരണപ്പെട്ടത്. ഭർത്താവിന്‍റെ ആഗ്രഹം പോലെ തന്നെ ഭാര്യ വസന്ത ഐആർപിസി ക്ക് 20 ലക്ഷം രൂപ കൈമാറി.

അശോകന്‍റെ പേര് എക്കാലവും ഓർമ്മിക്കപ്പെടും രീതിയിൽ ഐആർപിസി കൗൺസിലിങ് സെന്‍ററിലെ പ്രധാന ഹാളിന് അശോകന്‍റെ പേര് നൽകി.

നാമകരണം മന്ത്രി എം എം മാണി നിർവഹിച്ചു. കണ്ണൂർ കനകവല്ലി റോഡിലുള്ള ഐആർപിസി കൗൺസിലിങ് സെന്‍ററിലെ ഹാളിനാണ് അശോകന്‍റെ പേര് നൽകിയത്.

നാമകരണ ചടങ്ങിൽ ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ, എം പ്രകാശൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കണ്ണൂരിനെ സാന്ത്വന പരിചരണ സൗഹൃദ ജില്ലയാക്കി മാറ്റിയ സ്ഥാപനമാണ് ഐആർപിസി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here