യാത്രക്കാരെ വലച്ച് കൊല്ലം റെയില്‍വേ സ്റ്റേഷന്‍; റിസര്‍വേഷന്‍ കൗണ്ടറില്‍ അഞ്ചുപേര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രം

കൊല്ലം: കൊല്ലത്ത് റയിൽവേ റിസർവേഷന് ജീവനക്കാരില്ലാത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ വരുന്ന യാത്രക്കാരുടെ ക്ഷമ കെടുത്തുന്നു. എത്ര തിരക്കാണെങ്കിലും ഒരു കൗണ്ടർ മാത്രമെ തുറക്കുന്നുള്ളു. 5 പേർ ഡ്യൂട്ടിക്ക് വേണ്ടിടത്ത് 2 പേർ മാത്രം.

ഇത് ഒരു ഞായറാഴ്ചദിവസത്തെ കാഴ്ച കന്യാകുമാരി മുതൽ ജമ്മുതാവിയിലേക്കുവരെ ടിക്കറ്റ് റിസർവ്വ് ചെയ്യാൻ വരുന്നവരെ റയിൽവേ ക്ഷമയുടെ നെല്ലിപലക കാണിക്കുന്നു.

ഇത്രയും പേർക്ക് ഒരു കൗണ്ടർ, ഒരു കൗണ്ടർ കൂടി തുറക്കണമെന്ന് യാത്രക്കാർ അഭ്യർത്ഥിച്ചിട്ടും റയിൽവേ കേട്ടമട്ട് കാണിക്കുന്നില്ല.

രാവിലെയും ഉച്ചയ്ക്കുമായി ഈ രണ്ടു കൗണ്ടറാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ പ്രവർത്തിക്കുന്നതാകട്ടെ ഒരു കൗണ്ടറും.

യാത്രകാരുടെ ഡിമാന്റനുസരിച്ച് കൗണ്ടറിന്റെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുന്നില്ല.ആകെ 7 ജീവനക്കാരിൽ ഒരു ദിവസം മിനിമം 5 പേരെങ്കിലും ചീഫ് റിസർവേഷൻ സൂപ്പർവൈസർ ഉൾപ്പടെ ഡ്യൂട്ടിക്കുവേണം.

പക്ഷെ 2 പേർമാത്രമാണ് ഡ്യൂട്ടി ചെയ്യുന്നത്. ഒരാൾ ബുക്കിങിലും മറ്റൊരാൾ ചീഫ് റിസർവേഷൻ സൂപ്പർവൈസറായും ഉണ്ടാകണം റിസർവേഷൻ ചാർട്ടും ഇവിടെനിന്നാണ് റ്റിറ്റിമാർക്ക് നൽകേണ്ടത്.

ചുരുക്കം പറഞ്ഞാൽ റയിൽവേയിൽ അപ്രഖ്യാപിത നിയമന വിലക്ക് നിലനിൽക്കുന്നതു മൂലം ജീവനക്കാർക്കും യാത്രക്കാർക്കും ഒരു പോലെ പീഡനം അനുഭവിക്കേണ്ടി വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News