കുഞ്ഞന്നാളില്‍ നമ്മളെ കൈ പിടിച്ച് നടത്തിയവരാണ് നമ്മുടെ മാതാപിതാക്കള്‍. പുതിയ കാ‍ഴ്ചകളും പുതിയ ലോകവും അവര്‍ നമ്മുക്ക് കാട്ടിത്തന്നും അപരിചിതമായ പലതിനെയും ഈ ലോകത്ത് അവര്‍ നമ്മുക്ക് പരിചയപ്പെടുത്തി.

ചെറുപ്പത്തിലെ ആവര്‍ത്തിച്ചുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് മടുപ്പില്ലാതെ അവര്‍ മറുപടി തന്നുകൊണ്ടിരുന്നു. എങ്കിലും പ്രായമായിക്കഴിഞ്ഞാൽ മാതാപിതാക്കളെ നടതള്ളാൻ വെമ്പുന്ന പുതിയ സംസാകാരത്തിന് ഈ സമൂഹം അതിവേഗം അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

സ്വന്തം സൗകര്യങ്ങള്‍ക്ക് വേണ്ടി ഇന്നലെകളെ മറക്കുന്ന ഈ സമൂഹത്തിൽ വ്യത്യസ്തരാവുകയാണ് ഒരു അച്ഛനും മകനും.

തൃശൂർ കുറുക്കഞ്ചേരി സ്വദേശിയായ പ്രമീളൻ സ്വന്തം അച്ഛനെ ഭക്ഷണം ഊട്ടുന്ന ദൃശ്യങ്ങൾ ആരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്.