തൊണ്ണൂറില്‍ തൊട്ട് പെട്രോള്‍; എണ്‍പതോടടുത്ത് ഡീസല്‍; ഇന്ധന വില വര്‍ധനയ്ക്ക് അറുതിയില്ല

മുംബൈ : അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‍റെ വില കുറയിമ്പോ‍ഴും രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി മുംബൈയിൽ പെട്രോൾ വില 90 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന്‌ 90.08 രൂപയും ഡീസലിന്‌ 78.58 രൂപയുമാണ്‌ തിങ്കളാഴ്‌ചത്തെ മുംബൈയിലെ ഇന്ധനവില.

തിങ്കളാ‍ഴ്ച പെട്രോളിന് 11 പൈസ കൂട്ടിതോടെയാണ്‌ വില 90 കടന്നത്‌. ഡീസലിന്‌ അഞ്ച്‌ പൈസയും കൂട്ടിയിട്ടുണ്ട്‌.

ഡെൽഹിയിൽ പെട്രോളിന്‌ 82.72 രൂപയും ഡീസലിന്‌ 74.02 രൂപയും വിലയുണ്ട്‌. കൊൽക്കൊത്തയിൽ പെട്രോൾ വില പത്ത്‌ പൈസ കൂടി 84.54 രൂപയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here